Search
Close this search box.

കലപ്രകടനങ്ങൾക്കെതിരെയുള്ള അസഹിഷ്ണുത അംഗീകരിക്കില്ല : ഇപ്റ്റ

eiUUTF070473

 

കലാപ്രവർത്തനങ്ങൾക്കെതിരെ അസ്വസ്ഥമാകുന്ന ന്യായാധിപന്മാരുടെ മാനസികാവസ്ഥ ജനാധിപത്യ കേരളത്തിനു തന്നെ നാണക്കേടാണെന്ന് ഇന്ത്യൻ പീപ്പിൾസ് തീയറ്റർ അസോസിയേഷൻ (ഇപ്റ്റ ) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കലസാംസ്ക്കാരിക രംഗത്ത് പ്രതിഭാശാലികളുടെ അരങ്ങായിരുന്നു കേരളം. സാമൂഹ്യ നവോത്ഥാനത്തിന് വഴിതുറന്നത് കേരളത്തിലെ ജനകീയ കലകളായിരുന്നു.

നാടക, കഥാപ്രസംഗ കലകൾഅനാചാരങ്ങൾക്കുംഅന്ധവിശ്വാസങ്ങൾക്കും എതിരെ നിലകൊണ്ടു. അനീതികൾക്കെതിരെ വിരൽചൂണ്ടിയ കലാകാരന്മാരോട് ഭരണവർഗ്ഗത്തിന് അക്കാലത്ത് കടുത്ത വിരോധമാണുണ്ടായിരുന്നത്. എന്നാൽ കേരളത്തിലെ ജനകീയ കലാപ്രസ്ഥാനങ്ങൾ ഭരണകൂടത്തിന്റെ കണ്ണുരുട്ടലുകൾകണ്ട് ഭയന്ന പിൻമാറിയില്ല. ഇത്തരം സാംസ്ക്കാരിക ചരിത്രമുള്ള കേരളത്തിലാണ് ഒരു ന്യായാധിപന് നീനാ പ്രസാദിന്റെ കല പ്രകടനം ഒരു ശബ്ദശല്ല്യമായി തോന്നിയത്. കലകളുടെ ശബ്ദം ശല്യമാകുന്ന ഇവർക്കെ
തിരെ കലാകാരമാരുടെയും സംഘടനകളുടെയും കൂട്ടായ പ്രതിക്ഷേധം ഉയരണമെന്ന് ജില്ലാ പ്രസിസന്റ് ഇ.വേലായുധനും സെക്രട്ടറി രാധാകൃഷ്ണൻ കുന്നുംപുറവും അഭിപ്രായപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!