വെഞ്ഞാറമൂട് പ്രവർത്തിക്കുന്ന തിരുവനന്തപുരം റൂറൽ കൺട്രോൾ റൂം സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന എസ്.എച്ച്.ഒ. ബാലകൃഷ്ണൻ ആചാരിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.റൂറൽ ജില്ലാ പോലീസ് മേധാവി ദിവ്യ വി. ഗോപിനാഥ് മുഖ്യാതിഥിയായി. റൂറൽ ജില്ലാ അഡീഷണൽ ജില്ലാ പോലീസ് മേധാവി ഇ.എസ്.ബിജുമോൻ, ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഡി.എസ്.സുനീഷ് ബാബു എന്നിവർ ചടങ്ങിൽ ഉപഹാരം നൽകി.വെഞ്ഞാറമൂട് സി.ഐ. വി.സൈജുനാഥ്, കേരള പോലീസ് അസോസിയേഷൻ റൂറൽ ജില്ലാ സെക്രട്ടറി ബിനു, എസ്.ഐ.മാരായ വിജയകുമാർ, ഷറഫുദീൻ, താജു, കെ.പദ്‌മകുമാർ, സുനിൽകുമാർ വി., ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ ഷെരീർ വെഞ്ഞാറമൂട് എന്നിവർ പങ്കെടുത്തു.
