Search
Close this search box.

അയിലത്ത് സാമൂഹ്യവിരുദ്ധർ പോത്തിനെ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.

eiP05QK32422

ആറ്റിങ്ങൽ:അയിലത്ത് സാമൂഹ്യവിരുദ്ധർ പോത്തിനെ ക്രൂരമായി തല്ലിച്ചതച്ചതായി പരാതി. അയിലം കല്ലൂർക്കോണം മുസ്ലിം പള്ളിക്കു സമീപം മുബീന മൻസിലിൽ അഹമ്മദ് കബീർ വളർത്തുന്ന പോത്തിനെയാണ് തല്ലിച്ചതച്ചത്. പോത്തിനെ കെട്ടിയിരുന്ന റബ്ബർ മരത്തിൽ കൂട്ടിക്കെട്ടി തടികൊണ്ട് കാലുകളിലും തലയ്ക്കും തല്ലുകയായിരുന്നുവെന്ന് പറയുന്നു. തല്ല് കൊണ്ട പോത്ത് ഗുരുതരാവസ്ഥയിലാണ്. ആഴ്ചകൾക്കുമുൻപ് പോത്തിനെ കെട്ടിയിരുന്നതിനു സമീപം ഒരാൾ സ്കൂട്ടർ കൊണ്ടുവച്ചിരുന്നുവെന്നും അത് പോത്ത് മറിച്ചിട്ടുവെന്നും അതുമായി ബന്ധപ്പെട്ട വഴക്കാണ് പോത്തിനെ തല്ലിച്ചതയ്ക്കാൻ കാരണമെന്നും കബീർ പറയുന്നു. ആറ്റിങ്ങൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി .

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!