Search
Close this search box.

കിഴുവിലത്ത് ആംബുലൻസ് എത്തി

eiNKOZ416423

കിഴുവിലം ഗ്രാമ പഞ്ചായത്തിൽ എം.എൽ.എ യുടെ പ്രത്യേക വികസനഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ ആംബുലൻസ് വി.ശശി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. മനോന്മണി അദ്ധ്യക്ഷയായി. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സി. ജയശ്രീ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ .ശ്രീകണ്ഠൻ നായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കവിത സന്തോഷ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ജി.ഗോപകുമാർ, എസ്.വിനിത, എസ്.സുലഭ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ. രഘു, പി.പവനചന്ദ്രൻ , ടി .സുനിൽ ,പി.പ്രസന്ന, എസ്.ചന്ദ്രൻ എന്നിവർ പങ്കെടുത്തു.നിശ്ചിത ഫീസ് അടച്ച് പൊതുജനങ്ങൾക്ക് ആംബുലൻസ് സേവനം പ്രയോജനപ്പെടുത്താം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!