Search
Close this search box.

പാപനാശത്ത് തിരയിലകപ്പെട്ട 3 യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു

ei581B6903

വർക്കല: വർക്കല പാപനാശത്ത് തിരയിലകപ്പെട്ട 3 യുവാക്കളെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. പാപനാശം കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് യുവാക്കളാണ് ശക്തമായ തിരയിൽ അകപ്പെട്ടു മുങ്ങി താഴുകയും ലൈഫ് ഗാർഡുകളുടെ സമയോചിതമായ ഇടപെടലിൽ ഇവരെ രക്ഷപ്പെടുത്താനും കഴിഞ്ഞുത്.

മധുര സ്വദേശികൾ ആയ സെന്തിൽകുമാർ, ഗുരുപ്രസാദ് ,രാഹുൽ എന്നിവരാണ് തിരയിൽ അകപ്പെട്ടത്. വർക്കല ബീച്ചിലെ ലൈഫ് ഗാർഡുകളായ സജിത്ത്, നാദിർഷ, പ്രവീൺ, മനു , സന്തോഷ് എന്നിവർ ചേർന്ന് 45 മിനിറ്റോളം പരിശ്രമിച്ചാണ് ഇവരെ കരയ്ക്ക് എത്തിച്ചത്. രക്ഷപ്പെട്ടവരിൽ സെന്തിൽകുമാർ തിരുവനന്തപുരം ഇൻഫോസിസിലെ ജീവനക്കാരനും കൂടെ ഉണ്ടായിരുന്ന ഗുരുപ്രസാദ് ,രാഹുൽ എന്നിവർ ബാംഗ്ലൂർ വിപ്രോ കമ്പനിയിൽ ജോലി ചെയ്യുന്നവരുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!