Search
Close this search box.

143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിയ കുടമൺ പിള്ളയുടെ ചിത്രം ആദ്യമായി ക്യാൻവാസിലാക്കി ആറ്റിങ്ങൽ സ്വദേശി സുജിത്ത് ഭവാനന്ദൻ.

eiSRP9C97056

ആറ്റിങ്ങൽ : ഭാരതത്തിൽ ബ്രിട്ടീഷ് ഭരണകൂട്ടത്തിനെതിരെ പട ഉയർത്തുകയും 143 ബ്രിട്ടീഷുകാരെ കൊലപ്പെടുത്തിക്കൊണ്ട്ചരിത്രം സൃഷ്ടിക്കുകയും ചെയ്ത ആറ്റിങ്ങൽ കലാപത്തിന് നേതൃത്വം നൽകിയ ആളായിരുന്നു കുടമൺ പിള്ള. ആദ്യമായാണ് ഒരു ചിത്രകാരൻ കുടമൺ പിളയുടെ ചിത്രം വരയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ആം വാർഷികവുമായി ബന്ധപ്പെട്ട് കേന്ദ്രലളിതകലാ ആക്കാദമിനടത്തിയ ക്യാമ്പിലാണ് ആറ്റിങ്ങൽ സ്വദേശി സുജിത് ഭാവാനന്ദൻ കുടമൺ പിള്ളയുടെ ചിത്രം വരച്ചത്. കേരളത്തിൽ നിന്ന് നാലു പേരാണ് ക്യാമ്പിന്റെ ഭാഗമായത് ഇതിൽ ഒരാളായിരുന്നു സുജിത് ഭവാനന്ദൻ. ഇതോടെ ആറ്റിങ്ങൽ കലാപത്തിന്റെ ചരിത്രവും കുടമൺ പിള്ള എന്ന ധീരദേശാഭിമാനിയും ദേശീയ ശ്രദ്ധയിലേക്ക് എത്തിപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചിത്രകാരന്മാർ വരച്ച ചിത്രത്തോടൊപ്പം കുടമൺ പിള്ള എത്തപ്പെടുകയും, അറിയപ്പെടാതെ പോയ സ്വാതന്ത്ര്യസമരസേനാനികളുടെ പട്ടികയിൽ ഇടം നേടുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!