Search
Close this search box.

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ നാല് പേർക്ക് കുത്തേറ്റു, ഒരാൾ അറസ്റ്റിൽ

1.1651421098

മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ നാല് പേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പോത്തൻകോട് മണലകം സ്വദേശി ഗോപകുമാറിനെ (37) പൊലീസ് അറസ്റ്റ് ചെയ്തു.ശനിയാഴ്ച രാത്രി 10ഓടെ പോത്തൻകോടിന് സമീപം വേങ്ങോടായിരുന്നു സംഭവം. അഞ്ചംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. വേങ്ങോട് സ്വദേശികളായ സുരേഷ്, രാജീവ്, അജിത്ത്, അജേഷ് എന്നിവർക്കാണ് കുത്തേറ്റത്.മുൻപ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുമായുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് ഗോപകുമാർ അക്രമാസക്തനായത്. മദ്യക്കുപ്പി പൊട്ടിച്ചാണ് കൂട്ടുകാരെ ഇയാൾ കുത്തിയത്. വയറിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. പോത്തൻകോട് എസ്.എച്ച്.ഒ മിഥുൻ, എസ്.ഐമാരായ രാജീവ്, രാജയ്യൻ, സി.പി.ഒ പ്രസാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!