വിതുര : കോഴിക്കോട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന കേരള മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കായിക താരം വിതുര ചെറ്റച്ചൽ സ്വദേശിനി എം. എസ് ഗായത്രിക്ക് രണ്ട് വെള്ളി മെഡലുകൾ ലഭിച്ചു. 3000 മീറ്റർ നടത്തവും 1500 മീറ്റർ ഓട്ടത്തിനുമാണ് വെള്ളി മെഡലുകൾ ലഭിച്ചത്. മുൻപ് കേരളത്തെയും ഇന്ത്യയെയും പ്രതിനിധീകരിച്ച് സ്വർണം ഉൾപ്പെടെ നിരവധി മെഡലുകൾ ഗായത്രി കരസ്ഥമാക്കിയിട്ടുണ്ട്. വിതുര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ബി. സത്യനാണ് ഗായത്രിക്ക് പരിശീലനം നൽകിയതും കായിക രംഗത്തു എത്തിച്ചതും. ഇപ്പോൾ അദ്ദേഹം നടത്തുന്ന അക്കാദമി സ്പോർട്സിൽ കുട്ടികൾക്ക് ഗായത്രിയും പരിശീലനം കൊടുക്കുന്നു. വിതുര വാവുപുരയിൽ സുനിൽ കുമാറാണ് ഗായത്രിയുടെ ഭർത്താവ്. മക്കൾ :അശ്വിൻ, അതുൽ
