Search
Close this search box.

വാഹന പരിശോധന നടത്തിയ പോലിസുകാരെ മർദ്ദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ

ei7OJOY9133

വാഹന പരിശോധന നടത്തിയ പോലിസുകാരെ മർദ്ദിച്ച സംഭവത്തിൽ പ്രതികളായ മൂന്നുപേർ പിടിയിൽ.കാട്ടാക്കട സ്വദേശികളായ റിനി ജോൺ (33) ,ഷൈജു (37),നിധിൻ (28) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ വെള്ളറട കാര മൂട്ടിൽ വെള്ളറട പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം.

അതുവഴി വന്ന ബൈക്ക് നിർത്താൻ പോലിസ് കൈ കാണിക്കുകയും തുടർന്ന് ബൈക്ക് നിർത്തിയ ശേഷം മദ്യലഹരിയിലായിരുന്ന മൂന്നുപേരും ചേർന്ന് പരിശോധന നടത്തിയ മൂന്നു പോലീസ് കാരെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!