
കെഎസ്ആർടിസി ബസിനുള്ളിൽ മദ്യലഹരിയിൽ നഗ്നതാ പ്രദർശനം നടത്തിയ വെള്ളനാട് പഞ്ചായത്തിലെ മുൻ അംഗം മണിക്കുട്ടനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ബസിനകത്ത് വച്ച മുണ്ടഴിച്ച് കയ്യിൽ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് ഇയാളെ ബസിൽ നിന്ന് ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെതുടർന്നായിരുന്നു നടപടി. തുടർന്ന് പിന്നാലെ വന്ന ഒരു ബൈക്കിൽ കയറി ബസിനെ പിന്തുടർന്ന് എത്തിയ ഇയാൾ ബസിന് കല്ലെറിഞ്ഞു. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരിൽ ചിലർക്കും നിസ്സാര പരിക്കേറ്റു. വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നിൽ വച്ചായിരുന്നു അതിക്രമം.

								
															
								
								
															
				

