Search
Close this search box.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി ഉദ്‌ഘാടനം ചെയ്തു

മുടപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തും സാംസ്കാരിക വകുപ്പും ചേർന്ന് ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് സൗജന്യ കലാ പരിശീലനം നൽകുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്‌ഘാടനം നടന്നു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കവി രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടന കർമ്മം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ .പി. സി അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്,പി. മണികണ്ഠൻ, ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ , ജി. ശ്രീകല , പി .അജിത എന്നിവർ സംസാരിച്ചു. തുടർന്ന് കലാകാരൻമാരായ ഐവിൻ അനൂപ് , ലക്ഷമി എന്നിവർ കലാപരിപാടി അവതരിപ്പിച്ചു. രണ്ട് വർഷക്കാലത്തെ പരിശീലനം സൗജന്യമാണ്. വിശദ വിവരങ്ങൾക്ക് ബ്ലോക്കോഫീസുമായി ബന്ധപ്പെടുക

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!