Search
Close this search box.

ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപത്രിയിൽ രോഗികൾ കിടന്ന വാർഡിൽ തീ പിടിച്ചു

eiRVFJ456820

ആറ്റിങ്ങൽ :ആറ്റിങ്ങൽ പൂവൻപാറ ഹോമിയോ ആശുപത്രിയിൽ രോഗികൾ കിടന്ന വാർഡിൽ തീ പിടിച്ചു. ഇന്ന് ഇന്ന് രാത്രി എട്ടരമണിയോടെയാണ് സംഭവം. ഇരുപതോളം രോഗികളെ അഡ്മിറ്റ് ചെയ്തിരുന്ന പ്രധാന വാർഡിലാണ് തീപ്പിടിത്തം ഉണ്ടായത്.തീപ്പിടുത്തത്തെ തുടർന്ന് വാർഡിലുണ്ടായിരുന്ന രോഗികളും കൂട്ടിരുപ്പുകാരും പരിഭ്രാന്തരായി പുറത്തേക്ക് ഓടി. ആളപായമില്ല. ഇലട്രിക് സർക്യൂട്ടിൽ നിന്നാണ് തീ പടർന്നത്. തുടർന്ന് ആറ്റിങ്ങൽ ഫയർ ആൻ്റ് റസ്ക്യൂ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രണ്ട് ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി. മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അഗ്നി ബാധ നിയന്ത്രിച്ചതിനാൽ മറ്റു അപകടങ്ങൾ ഒഴിവായി. ഇലക്ട്രിസിറ്റി ജീവനക്കാർ എത്തി തീ കത്തിയ ഭാഗത്തെ ഇലട്രിക് ബന്ധം വിച്ഛേദിച്ചു.അപകട രഹിതമാക്കിയ വാർഡിൽ രോഗികളെ പ്രവേശിപ്പിച്ചു. ബിജേഷ്,രഞ്ജിത്ത്,നോബിൾ കുമാർ,ഷിജിമോൻ, വിജിലാൽ,രാഗേഷ്,ഉണ്ണികൃഷ്ണൻ എന്നീ ഫയർ ഫോഴ്സ് അംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!