ഒറ്റൂർ : ജില്ലാ മാനസിക ആരോഗ്യ കേന്ദ്രവും ഒറ്റൂർ പഞ്ചായത്തും ഒറ്റൂർ പി.എച്ച്.സിയും ചേർന്ന് നടപ്പിലാക്കുന്ന പകൽ വീട് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബീന ഫ്ലാഗ് ഓഫ് ചെയ്തു . വൈസ് പ്രസിഡന്റ് എൻ ജയപ്രകാശ്, സ്ഥിര സമിതി അംഗങ്ങളായ ഡി രാഗിണി, വി. സത്യബാബു, ഒ ലിജ, മെമ്പർമാരായ ലളിതാംബിക, ഷിബി, ഡോക്ടർ വിനോദ്, ഡോക്ടർ പ്രവീൺ, എച്ച്.ഐ ഗിനിലാൽ, ജില്ലാ, താലൂക്ക് തല ജീവനക്കാർ, പി.എച്ച്.സി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ,നാട്ടുകാർ പങ്കെടുത്തു. സെക്രട്ടറി അനിൽ കുമാർ നന്ദി അറിയിച്ചു