പനവൂർ ഗ്രാമ പഞ്ചായത്ത് 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ 5 പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 1300 കുട്ടികൾക്കു പ്രഭാത ഭക്ഷണവും പ്രീ- പ്രൈമറിയിലെ കുട്ടികൾക്ക് പോഷകാഹാരവും നല്കാൻ തീരുമാനിച്ചു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ആറ്റിൻ പുറം ഗവ: യു.പി. എസിൽ വച്ച് പനവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് മിനി നിർവ്വഹിച്ചു. പഞ്ചായത്തിലെ 5 വിദ്യാലങ്ങളിലും ഏകീകൃത രീതിയിൽ പ്രഭാത ഭക്ഷണം നല്കണമെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചു. ഉപ്പു മാവ്, രണ്ടു ദിവസം ഇഡ്ഡലി, അവിലും മധുര കൊഴക്കട്ടയും, പുട്ടും കടലയും എന്ന തരത്തിൽ വൈവിധ്യമാർന്ന വിഭവങ്ങൾ കുട്ടികൾക്ക് നൽകണം . പോഷകാഹാരത്തിന്റെ ഭാഗമായി പാൽ, പഴവർഗ്ഗങ്ങൾ എന്നിവ നിർബന്ധമായും നല്കണമെന്നും ഭരണ സമിതി അറിയിച്ചിട്ടുണ്ട്. ശക്തമായ മോണിറ്ററിംഗിലൂടെ പരിപാരിടി കുറ്റമറ്റ രീതിയിൽ തന്നെ നടപ്പിലാക്കുമെന്നും ഭരണ സമിതി അറിയിച്ചു.