കിഴുവിലം:കാട്ടുമുറാക്കൽ പതിനാലാം വാർഡിൽ നിന്നും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ സിപിഐ കാട്ടുമുറാക്കൽ സഖാക്കളുടെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എ അൻവർഷാ, വാർഡ് മെമ്പർ ആർ.രജിത സിപിഐ ബ്രാഞ്ച് സെക്രട്ടറി നാസിഫ് എം എൻ, അസിസ്റ്റന്റ് സെക്രട്ടറി നസ്റുദ്ധീൻ ഷാ, ബ്രാഞ്ച് അംഗങ്ങളായ ഷെഹിൻ, അജ്മൽ, സിബിൻ, എച്ച് കെ നിയാസ് എന്നിവർ നേതൃത്തം നൽകി