Search
Close this search box.

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റി യോഗം ചേർന്നു

 

കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ ഗോപി &സലിം ട്യൂട്ടോറിയലിൽ വെച്ച് നടന്നു. ഗാന്ധി ദർശൻ വേദി ജില്ലാ വൈസ് ചെയർമാൻ പി. ജി. പ്രദീപിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ ചെയർമാൻ എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്‌ ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണൻ തോട്ടവാരം, കോൺഗ്രസ്‌ ആറ്റിങ്ങൽ ബ്ലോക്ക്‌ സെക്രട്ടറി രഘുറാം, ഐ. എൻ. റ്റി. യു. സി. ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കൃഷ്ണ കുമാർ, ഗാന്ധി ദർശൻ വേദി ചിറയിൻകീഴ് നിയോജകമണ്ഡലം ചെയർമാൻ സന്തോഷ്‌ കുമാർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ്‌ നേതാവ് കിരൺ കൊല്ലമ്പുഴ നന്ദി രേഖപ്പെടുത്തി. ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ഏല്ലാ മണ്ഡലത്തിലേയും പ്രവർത്തകരെയും ഉൾപ്പെടുത്തി സമഗ്രമായ കമ്മിറ്റി രൂപീകരിക്കുന്നതിനായി കിരൺ കൊല്ലമ്പുഴയെ ചെയർമാൻ ആക്കി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഓഗസ്റ്റ് 10 ന് മുമ്പ് കമ്മിറ്റി വിപുലീകരിക്കുവാൻ ചെയർമാനെ ചുമതലപ്പെടുത്തി കമ്മിറ്റി പിരിഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!