Search
Close this search box.

അധ്യാപകർ പുതിയ മാറ്റങ്ങൾക്കനുസരിച്ച് മാറാൻ തയ്യാറാകണം: അറബിക് അക്കാഡമിക് കോംപ്ലക്സ് മീറ്റ്

 

ആറ്റിങ്ങൽ: അധ്യാപകർ പുതിയ മാറ്റങ്ങൾക്കനുസരിച്ചും, കുട്ടികളുടെ ജീവിത നിലവാരം മനസ്സിലാക്കിയും മാറാൻ തയ്യാറാകണമെന്ന് ആറ്റിങ്ങൽ ഉപജില്ല അറബിക് അക്കാഡമിക് കോംപ്ലക്സ് മീറ്റിംഗ് ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തിൽ ക്ലാസ്സ് റൂമിന് പുറത്തും ദൗത്യങ്ങൾ അധ്യാപകൻ നിർവഹിക്കാൻ ഉണ്ടെന്നും അർപ്പണബോധമുള്ള ഒരു അധ്യാപക സമൂഹം രംഗത്ത് വരേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ആവശ്യപ്പെട്ടു. സംസ്ഥാനഅറബിക് സ്പെഷ്യൽ ഓഫീസർ ഹാരിസ് അധ്യക്ഷത വഹിച്ച യോഗo ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിജയകുമാരൻ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥിയായി ആറ്റിങ്ങൽ ബിപിസി സജികുമാർ പങ്കെടുത്തു. വിവിധ വിഷയങ്ങളിലായി ഡോ:സഫീറുദ്ദീൻ, അനീസ് കരുവാരക്കുണ്ട്, റിഷാദ്, ഷെഫീഖ്, ഹൻസീർ എന്നിവർ ക്ലാസ്സെടുത്തു. അക്കാദമി കോംപ്ലക്സ് സെക്രട്ടറി ജമീൽ സ്വാഗതവും സീനിയർ അധ്യാപകൻ ത്വാഹ നന്ദിയും പറഞ്ഞു. പുതിയ അറബിക് അക്കാദമിക് കോംപ്ലക്സ് സെക്രട്ടറിയായി കീഴാറ്റിങ്ങൽ വൈ എൽ എം യുപിഎസിലെ അറബി അധ്യാപകനായ ജമീൽ ജെ യെ തിരഞ്ഞെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!