Search
Close this search box.

എന്താണ് ഹെമോർരോയിഡ്സ്? എന്തൊക്കെയാണ് ലക്ഷണങ്ങൾ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

eiONMAX83494

 

കൂടുതൽ സമയം മലം പോകുന്നതിനായി ടോയ്‌ലെറ്റിൽ ചിലവാക്കുക,കട്ടിആയി മലം പോകുക, കൂടുതലായി ഭാരം ഉയർത്തുന്നവർക്ക്, അമിത വണ്ണം ഉള്ളവർക്ക്,ഗർഭിണികൾക്ക്, ദഹനവ്യവസ്ഥയിൽ വ്യതിയാനം വന്ന് ദീർഘനാളുകളായി ആസ്വസ്ഥതകൾ ഉള്ളവർക്കും ആണ് പൈൽസിന്റെ ബുദ്ധിമുട്ടുകൾ കൂടുതലായി കണ്ടുവരാറുള്ളത്. വൻകുടലിന്റെ അവസാനഭാഗത്തും, മലദ്വാരത്തിലും ഉള്ള സിരകൾക്ക് ഉള്ള വീക്കവും തടിപ്പും ആണ്  ബുദ്ധിമുട്ടുണ്ടാകുന്നതും, രക്തസ്രാവം ഉണ്ടാകുന്നതുമായ പൈൽസ് അഥവാ ഹെമോർരോയിഡ്സ്

മലദ്വാരത്തിന്റെ ഭാഗത്തുള്ള വിങ്ങൽ , കൂടുതൽ സമയം ഇരിക്കുന്ന ജോലികൾ ചെയ്യുകയോ ദീർഘ ദൂര യാത്ര ചെയ്യേണ്ടി വരുകയോ കൂടുതൽ സമയം ഇരുന്നുള്ള ജോലികൾ ചെയ്യുമ്പോൾ, ദീർഘ ദൂര യാത്ര ചെയുമ്പോൾ കൂടുകയും, ചൊറിച്ചിൽ, പുകച്ചിൽ, മലത്തോടുകൂടിയുള്ള  രക്തസ്രാവം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ

ആയുർവേദത്തിലൂടെ ശാസ്വാത പരിഹാരം ആഗ്രഹിക്കുമ്പോൾ ആഹാരപഥ്യത്തിനും, രോഗം വരാൻ കാരണമായ ബാഹ്യകാരണങ്ങൾക്കും ഒരുപോലെ പ്രാധാന്യം ഉണ്ട്.
ദഹന പാചന വ്യവസ്ഥയിൽ ഉണ്ടാകുന്ന വ്യത്യാനം ആണ് പൈൽസ് എന്ന രോഗത്തിന്റെ പ്രധാന കാരണം.നമ്മൾ കഴിക്കുന്ന ആഹാരം കൃത്യമായ പാചനം (ദഹനം ) നടന്നെങ്കിൽ മാത്രമേ ദഹനവ്യവസ്ഥ കൃത്യം ആവുകയുള്ളു. ഇവിടെ പാചനത്തിന് സഹായിക്കുന്നത് അഗ്നി എന്ന വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകം ആണ്. അത്രെയും പ്രാധാന്യം ഉള്ള അഗ്നിയുടെ ബലം കുറയുകയും, അത് ദഹനപചന വ്യവസ്ഥയ്‌ക്കു വ്യതിയാനം ഉണ്ടാക്കി മലം ദഹിക്കാതെ പോവുകയും, കട്ടിആയി പോവുകയും മലദ്വാരത്തിന്റെ ഭാഗത്തു സിരകൾ തടിച്ച് പൈൽസ് ഉണ്ടാവുകയും ചെയുന്നു.
ഇങ്ങനെ ഉള്ളവരിൽ ദഹനം മന്ദഗതിയിൽ ആയിരിക്കും, അവർക്കു ചിലപ്പോൾ ഒക്കെ നല്ല വിശപ്പ്‌ അനുഭവപ്പെടുന്നവരും, ചിലപ്പോൾ ഒരു വിശപ്പും അനുഭവപ്പെടാറുമില്ല. കുറച്ചു ഭക്ഷണം കഴിക്കുമ്പോൾ തന്നെ വിശപ്പ്‌ കെടുകയും വയറു നിറഞ്ഞ അവസ്ഥ ഉണ്ടാവുകയും ചെയ്യും.

ഔഷധങ്ങൾ ആയുർവേദത്തിൽ കഴിക്കുന്നത് കൊണ്ട് പാചനവ്യവസ്ഥയിൽ ഉണ്ടായ വ്യതിയാനം ഇല്ലാതെ ആക്കികൊണ്ട് ദഹനം കൃത്യമാക്കിയും, അഗ്നി ബലമുള്ളതാക്കിഎടുക്കുകയും ചെയ്യുന്നു.
ഇതുമൂലം കട്ടിആയി മലം പോകുന്നതും, ദീർഘനാളായി ദഹനം ശെരി ആവാതെ മലപോകുന്നതും പരിഹരിച്ച് രോഗത്തിന് ശാശ്വത പരിഹാരം നേടാവുന്നതാണ്
ആയുർവേദത്തിൽ മരുന്നിന്റെ പ്രയോഗം 2വിധത്തിൽ ആണ്.

1. ഉള്ളിലേക്ക് കഴിക്കുവാനും
2. ബഹ്യമായി പ്രയോഗിക്കുവാനും

ക്ഷാരസുത്രം, ക്ഷാരകർമ്മം, അഗ്നികർമ്മം തുടങ്ങിയ ബാഹ്യ ഔഷധ പ്രയോഗങ്ങൾ ചെലവ് കുറഞ്ഞതും, ലളിതമായതും, ഹോസ്പിറ്റൽ അഡ്മിഷൻ ആവശ്യമില്ലാത്തവയും ആണ്. ഓരോ രോഗിയുടെ രോഗത്തിന്റെ ബലവും രോഗിയുടെ ബലവും അടിസ്ഥാനപ്പെടുത്തി ചിക്കത്സനിശ്ചയിക്കുന്നത്.

നല്ല പരിചയസമ്പന്നരായ ഡോക്ടറുടെ കീഴിൽ ചികിത്സ ലഭിക്കാൻ ആറ്റിങ്ങൽ പരവൂർകോണം എൽപിഎസ്സിന് എതിർവശമുള്ള രുദ്രാക്ഷ ആയുർവേദയിൽ എത്താം.

കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക
+919048944337

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!