Search
Close this search box.

ഗര്‍ഭകാല പരിചരണവും സാമൂഹിക ആരോഗ്യവും: സെമിനാര്‍ സംഘടിപ്പിച്ചു

 

വര്‍ക്കല ബ്ളോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ `ഗര്‍ഭകാല പരിചരണവും സാമൂഹികാരോഗ്യവും’ എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സ്ത്രീകളുടെ സാമൂഹികപദവി മെച്ചപ്പെടുത്താനും സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതി വരുത്താനും വനിതാ കമ്മീഷന്‍ സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായുള്ള ജില്ലാ സെമിനാറാണ് വര്‍ക്കലയില്‍ നടന്നത്. കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി സതീദേവി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള കുഞ്ഞിന്റെ ജനനം ഉറപ്പുവരുത്താന്‍ ശാസ്ത്രം കണ്ടെത്തിയ അതിനൂതന സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പി സതീദേവി പറഞ്ഞു. തിരുവനന്തപുരം വനിതാ ശിശു പരിചരണ ആശുപത്രിയിലെ ഡോ. രാഖീ ചന്ദ്രന്‍ ക്ലാസ് നയിച്ചു. ആരോഗ്യമുള്ള അമ്മയില്‍ നിന്നു മാത്രമേ ആരോഗ്യമുള്ള ശിശു പിറവിയെടുക്കുവെന്ന് ഡോ രാഖീചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭകാലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഗര്‍ഭത്തിലേയ്ക്ക് പ്രവേശിക്കാന്‍ പെണ്‍കുട്ടി മാനസികമായും ശാരീരികമായും തയ്യാറായിരിക്കണമെന്നും ഡോ രാഖീ ചന്ദ്രന്‍ പറഞ്ഞു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഗീതാ നസീര്‍, പ്രിയദര്‍ശിനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞുമോള്‍, രജനി അനില്‍, കേരള വനിതാ കമ്മീഷന്‍ പ്രോജക്ട് ഓഫീസര്‍ ദിവ്യ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുനിത എസ് ബാബു സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!