ആറ്റിങ്ങൽ പട്ടണത്തിലെ വൺവേ സംവിധാനം പരിഷ്കരിക്കുന്നു: ഒ.എസ് അംബിക എം.എൽ.എ

eiHTJOQ92814

 

ആറ്റിങ്ങൽ : പട്ടണത്തിലെ വൺവേ സംവിധാനം പരിഷ്കരിക്കുന്നത് സംബന്ധിച്ച് ആറ്റിങ്ങൽ സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ദേശീയപാതയിൽ കിഴക്കേ നാലുമുക്ക് മുതൽ കച്ചേരി നടവരെയുള്ള ഭാഗത്ത്‌ ഇരു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ കടത്തിവിടുവാനും പാലസ് റോഡിൽ കിഴക്കേ നാലുമുക്ക് മുതൽ ഗേൾസ് ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്തേക്ക് രണ്ടു വശത്തേക്കും വലിയ വാഹനങ്ങൾ ഉൾപ്പെടെ വാഹനഗതാഗതം അനുവദിക്കുവാനും യോഗത്തിൽ ധാരണയായി. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 15, 16,17 തീയതികളിൽ പരിഷ്കരണം നടപ്പിലാക്കിയതിനു ശേഷം പട്ടണത്തിലെ ഗതാഗതക്കുരുക്കും സുഗമമായ വാഹനഗതാഗതത്തിനുള്ള സാധ്യതയും പരിശോധിച്ച ശേഷം ആയിരിക്കും അന്തിമ തീരുമാനം എടുക്കുക എന്ന് ഒ എസ് അംബിക എം എൽ എ അറിയിച്ചു. യോഗത്തിൽ ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, വൈസ് ചെയർമാൻ തുളസീധരൻപിള്ള, ചിറയിൻകീഴ് തഹസിൽദാർ ജോൺസൻ,ആർ.ടി. ഒ. ബിജു മോൻ,ട്രാഫിക് എസ്. ഐ ശ്രീകുമാർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വ്യാപാരി വ്യവസായി സംഘടന നേതാക്കൾ, പ്രൈവറ്റ് ബസ് ഓണർസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

കച്ചേരി നട മുതൽ ഗേൾസ് സ്കൂൾ ജംഗ്ഷൻ വരെയുള്ള ചിറയിൻകീഴ് റോഡ് നിലവിലുള്ള അവസ്ഥയിൽ തന്നെ തുടരും. കച്ചേരിനടയിൽ നിന്ന് ഗേൾസ് സ്കൂൾ ജംഗ്ഷനിലേക്ക് പോകേണ്ടുന്ന വാഹനങ്ങൾ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിന് മുന്നിലൂടെയുള്ള റോഡ് ഉപയോഗിക്കുകയും, ഗേൾസ് സ്കൂൾ ജംഗ്ഷൻ വീരളം ക്ഷേത്രം ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്നും കച്ചേരിനടിയിലേക്കുള്ള വാഹനങ്ങൾക്ക് ചിറയിൻകീഴ് റോഡ് ഉപയോഗിക്കുകയും ചെയ്യാം എന്ന തരത്തിലുള്ള നിലവിലെ ക്രമീകരണം. അതുപോലെ നിലനിർത്തി കൊണ്ടാണ് ട്രാഫിക് പരിഷ്ക്കാരമേർപ്പെടുത്താൻ യോഗത്തിൽ ധാരണയായത്.ഈ ട്രാഫിക് പരിഷ്കരണം വിജയകരമായി നടപ്പിലാക്കുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള ഈ ക്രമീകരണത്തോട് എല്ലാ നല്ലവരായ നാട്ടുകാരും ആത്മാർത്ഥമായി സഹകരിക്കണമെന്നും ഏവരുടെയും പിന്തുണയും ഉണ്ടാകണമെന്നും എം. എൽ.എ. വാർത്ത കുറുപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!