കടയ്ക്കാവൂർ : ലേക പരിസ്ഥിതി ദിനമായ ജുൺ 5 ന് കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ 5ആം വാർഡിൽ സ്ഥിതി ചെയ്യുന്ന കിടാരി പാർക്കിൽ ഫല വൃക്ഷ തൈകൾ നട്ടു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ് ഉദ്ഘാടനം നിർവഹിച്ചു കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. തൃദീപ് കുമാർ, മിൽക്കോ പ്രസിഡന്റ് പഞ്ചമം സുരേഷ്, സിഡിഎസ് വൈസ് പ്രസിഡന്റ് ശ്രീകല, NREGS AE ശശിധരൻ, ബിനു, മിൽക്കോ സെക്രട്ടറി അനിൽ, ബാലസംഘം ഏര്യ സെക്രട്ടറി ബിബിൻ എന്നിവർ സന്നിഹിതരായിരുന്നു. NREGS തൊഴിലാളികൾ, ബാലസംഘം കുട്ടികൾ, മിൽക്കോയിലെ ജീവനകാർ എന്നിവർ പങ്കെടുത്തു.