സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ‘ഓണം സഹകരണ വിപണി 2022’ ന്റെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനം സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍നായര്‍ നിര്‍വഹിച്ചു.
കേരളത്തിലെ വിവിധ സഹകരണ സംഘങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് സഹകരണ ഓണവിപണി പ്രവര്‍ത്തിക്കുന്നത്. പതിമൂന്ന് ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭിയ്ക്കും. കൂടാതെ മറ്റ് ഉത്പ്പന്നങ്ങള്‍ 10 മുതല്‍ 30 ശതമാനം വിലക്കുറവിലും സഹകരണ സംഘങ്ങള്‍ വഴി ലഭ്യമാകും. വിപണിയില്‍ 47 രൂപ വിലയുള്ള ഒരു കിലോ ജയ അരി 25 രൂപ നിരക്കിലും 340 രൂപ വിലയുള്ള ഗുണ്ടൂര്‍ മുളക് 75 രൂപയ്ക്കും 100 രൂപക്കുള്ള വെളിച്ചെണ്ണ 46 രൂപയ്ക്കും ലഭിക്കും. കുറുവ അരി കിലോ 25 രൂപ, കുത്തരി 24, പച്ചരി 23, പഞ്ചസാര 22, ചെറുപയര്‍ 74, വന്‍കടല 43, ഉഴുന്ന് 66, വന്‍പയര്‍ 45, തുവരപരിപ്പ് 65 എന്നിങ്ങനെയാണ് സഹകരണ ഓണം വിപണിയിലെ സാധനങ്ങളുടെ വില.