Search
Close this search box.

മണമ്പൂരിൽ യുവതിയെയും ഭർത്താവിനെയും വീടുകയറി ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

ei04PZI65539

 

കടയ്ക്കാവൂർ : യുവതിയെയും ഭർത്താവിനെയും വീടുകയറി ആക്രമിച്ച പ്രതികളെ കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തു. മണമ്പൂർ ദിവ്യ നിവാസിൽ ദീപു (29), മണമ്പൂർ മുളവിളാകം വീട്ടിൽ അഖിൽ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 27ന് രാത്രി എട്ടുമണിയോടുകൂടി മണമ്പൂരിൽ ആദിത്യ (22 )യുടെ മടവിളാകം വീട്ടിൽ കയറി ആയുധങ്ങളുമായി ആക്രമിച്ച കേസിലാണ് പ്രതികളെ പോലീസ് പിടികൂടിയത്. വീട്ടിൽ അതിക്രമിച്ചു കയറി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അക്രമത്തിൽ കലാശിക്കുകയും ആയിരുന്നു. ആദിത്യയുടെ ബന്ധുവായ അഭിലാഷുമായുള്ള വാക്ക് തർക്കമാണ് ആക്രമത്തിൽ കലാശിച്ചത്. പ്രതികൾ അഭിലാഷിനെയും ഗർഭിണിയായ ആദിത്യയെയും ഭർത്താവിനെയും ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പരിക്കു പറ്റിയവർ ആശുപത്രിയിൽ ചികിത്സയിലാണ്.

കടക്കാവൂർ എസ്.എച്ച്ഒ അജേഷ് വി, എസ്.ഐ ദിപു, എ.എസ്. ഐ മാരായ ജയകുമാർ,ശ്രീകുമാർ, രാജീവ്,എസ്.സിപി.ഒ സിയാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിയായ ദീപുവിനു അടിപിടി കേസ്, സ്ത്രീകളെ ഉപദ്രവിച്ച കേസ് ഉൾപ്പെടെ അഞ്ചോളം കേസുകൾ കല്ലമ്പലം,കടയ്ക്കാവൂർ പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ടെന്നു പോലീസ് പറഞ്ഞു.കോടതി ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!