ചിറയിൻകീഴ്: ഓട്ടോയിൽ മറന്നുവച്ച പണം ഓട്ടോ ഡ്രൈവർ തിരികെ എല്പിച്ച് മാതൃകയായി. ചിറയിൻകീഴിലേക്കുള്ള ഓട്ടോറിക്ഷാ യാത്രയിലാണ് കോളിച്ചിറ സ്വദേശി റാഹില ബീവി 50000 രൂപ പെരുങ്ങുഴിയിലെ ഓട്ടോ ഡ്രൈവർ ചിറയിൻകീഴ് കല്ലുവിള വീട്ടിൽ കുമാറിൻ്റെ ഓട്ടോയിൽ മറന്നുവച്ചത്. ഓട്ടോ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് കുമാർ പണമടങ്ങിയ ബാഗ് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചിറയിൻകീഴ് പോലീസിൻ്റെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ബാഗ് റാഹിലയുടേതാണെന്ന് കണ്ടെത്തുകയും റാഹിലയെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ് തു. ചിറയിൻകീഴ് എസ്.ഐ സജീവിൻ്റെയും പോലീസുകാരുടെയും സാന്നിദ്ധ്യത്തിൽ കുമാർ തുക റാഹിലയ്ക്ക് കൈമാറി.