ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് പൂര്‍ണമായും നിരോധിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ ആയിരം കിലോയിലധികം നിരോധിത ഉല്‍പ്പങ്ങള്‍ കണ്ടെത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റുകളിലെ ജീവനക്കാരെ ഉള്‍പ്പെടുത്തിയ 214 ടീമുകളാണ് പരിശോധന നടത്തിയത്. പൂവച്ചല്‍, കാഞ്ഞിരംകുളം, ചെമ്മരുതി, കരകുളം, ചിറയിന്‍കീഴ്, ചെറുന്നിയൂര്‍, ചെങ്കല്‍, കടയ്ക്കാവൂര്‍, മംഗലപുരം, നന്ദിയോട്, ഒറ്റശേഖരമംഗലം, പള്ളിക്കല്‍, പഴയകുന്നുമ്മേല്‍, തൊളിക്കോട് തുടങ്ങിയ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ നടത്തിയ പരിശോധനയില്‍ നിരവധി സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും താക്കീത് നല്‍കുകയും ചെയ്തതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.