ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ രാത്രികാല പരിശോധനയിൽ നെടുമങ്ങാട് താലൂക്കിൽ വിതുര തേവിയോട് നിന്ന് 15 ലിറ്റർ ചാരായം പിടികൂടി. തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി. എൽ. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജി. എസ്. ലാൽ എന്നയാളെ അറസ്റ്റ് ചെയ്തു ചാരായം കസ്റ്റഡിയിലെടുത്തത്. പട്രോൾ പാർട്ടിയിൽ പ്രിവെന്റിവ് ഓഫീസിർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബിനു, സുരേഷ്ബാബു, ബിജു, വിപിൻ, അജയൻ, അക്ഷയ് സുരേഷ്, സെൽവം എന്നിവരും പങ്കെടുത്തു.
കാട്ടാക്കട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആർ രതീഷിന്റെ നേതൃത്വത്തിൽ ഒറ്റശേഖരമംഗലം ആനക്കുഴി ചിറ്റിലാംകോണം എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഓണത്തിന് വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ച 405 ലിറ്റർ കോട, 10 ലിറ്റർ വാറ്റുചാരായം മറ്റ് വാറ്റ് ഉപകരണങ്ങൾ എന്നിവയുമായി ഒരാളെ അറസ്റ്റ് ചെയ്തു . ചിറ്റിലാം കോണം സ്വദേശി കൃഷ്ണൻ കുട്ടി (61 വയസ്സ് ) ആണ് അറസ്റ്റിൽ ആയത്.
ഇൻസ്പെക്ടറോടൊപ്പം പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർ പ്രശാന്ത്. കെ ,സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്, ശ്രീജിത്ത്, ഹർഷ കുമാർ, ഷിന്റോ , മണികണ്ഠൻ , വനിത സിവിൽ എക്സൈസ് ഓഫീസർ അനിത, ഡ്രൈവർ അനിൽകുമാർ എന്നിവർ പങ്കെടുത്തു.