നഗരൂർ : വീട്ടുജോലിക്കെത്തിയ യുവതി സ്വർണം മോഷ്ടിച്ച് പണയം വെച്ചു. ഒടുവിൽ പൊലീസ് പിടിയിലായി. കൊടുവഴന്നൂർ ചെറുക്കാരം പ്ലാവിള വിജയൻറെ വീട്ടിൽ വീട്ടുജോലിക്ക് നിന്ന പാങ്ങോട് സ്വദേശി ശില്പ (23) ആണ് പിടിയിലായത്. മോഷ്ടിച്ചെടുത്ത സ്വർണാഭരണങ്ങൾ കല്ലറയിൽ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ച്ചു. പോലീസ് പണയംവച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു. ആറ്റിങ്ങൽ ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നിർദ്ദേശപ്രകാരം നഗരൂർ എസ്.എച്ച്.ഒ രതീഷ് കുമാർ, എസ്.സി.പിഒമാരായ അഷ്റഫ്, കൃഷ്ണലാൽ തുടങ്ങിയവർ ചേർന്ന് അറസ്റ്റ് ചെയ്തു.
![](https://attingalvartha.com/wp-content/uploads/2025/02/eiN43H146711-300x169.jpg)