Search
Close this search box.

വർക്കല മേൽവേട്ടൂരിൽ മൂന്ന് വയസ്സുകാരന് കലാംസ് വേൾഡ് റെക്കോർഡ്

eiSZHEJ49893

 

മൂന്ന് വയസ്സുകാരന് കലാംസ് വേൾഡ് റെക്കോർഡ്. വർക്കല മേൽവേട്ടൂർ സ്വദേശി മൂന്ന് വയസുള്ള നിനവ് നവിൻ ഡോ എ പി ജെ. അബ്ദുൽ കലാം വേൾഡ് റെക്കോർഡ്സ് കരസ്തമാക്കി. പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാരുടെ പേരുകൾ, വകുപ്പുകൾ, തലസ്ഥാനങൾ, ഇംഗ്ലീഷ്, മലയാളം അക്ഷരങ്ങൾ, വിവിധ മൃഗങ്ങൾ , പക്ഷികൾ, പഴവർഗങ്ങൾ തുടങ്ങിയവ തിരിച്ചറിയുക, എഴുതുക എന്നിവ പരിഗണിച്ചാണ് അവാർഡ്. നിനവ് നവീനു രണ്ടാമത്തെ വയസിലും രണ്ടര വയസ്സിലും ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് നേടിയിരുന്നു.വർക്കല മേൽവെട്ടൂർ ” നിധി” യിൽ മെർച്ചന്റ് നേവി എഞ്ചിനീയർ നവിൻ പ്രകാശിന്റെയും പാരിപ്പള്ളി യുകെഎഫ് എഞ്ചിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ രാഖിദാസിന്റെയും രണ്ടാമത്തെ മകനാണ് നിനവ് നവിൻ. നിവേദ് നവിൻ, നിയോഗ് നവിൻ സഹോദരങ്ങൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!