പെരിങ്ങമ്മല : ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പെരിങ്ങമ്മല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും കൗൺസിലിംഗ് ക്ലാസും സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ പെരിങ്ങമ്മല ഷാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സലിം മൗലവി കൊല്ലരുകോണം അധ്യക്ഷത വഹിക്കുകയും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പ്രോഗ്രാം കമ്മിറ്റി കൺവീനർ നൗഷാദ് മന്നാനി സ്വാഗതം ആശംസിച്ചു. സയ്യിദ് മിസ്ബാഹ് കോയ തങ്ങൾ മഞ്ഞപ്പാറ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ഇക്ബാൽ ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ജലീൽ വില്ലിപ്പയിൽ, ഡി.കെ.എൽ.എം പെരിങ്ങമല മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി, സെക്രട്ടറി ഇർഷാദ് ബാഖവി തുടങ്ങിയവർ പങ്കെടുത്തു. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി കെ ജയരാജ് കൗൺസിലിംഗ് ക്ലാസും ബോധവൽക്കരണവും നടത്തി. ലഹരിക്കെതിരെ ഒന്നിച്ചു പ്രവർത്തിക്കണമെന്നും ലഹരി ഉപയോഗത്തിന്റെ ദോശ വശങ്ങളെ കുറിച്ചും അദ്ദേഹം അവബോധം നടത്തി. ചടങ്ങിൽ ഡി.കെ.എൽ.എം പെരിങ്ങമല മേഖലാ കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീൻ ബാഖവി പി കെ ജയരാജിന് മൊമെന്റോ നൽകി ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി മെമ്പർ ഹാഷിം മന്നാനി കൃതജ്ഞത രേഖപ്പെടുത്തി.