കുറ്റിച്ചല്‍: കാട്ടുപന്നിയുടെ ആക്രമണത്തില്‍ അഭിഭാഷകയ്‌ക്കും മകള്‍ക്കും ഗുരുതര പരിക്ക്. കുറ്റിച്ചല്‍ തച്ചന്‍കോട് സ്വദേശി അഡ്വ. മിനി -(45), മകള്‍ ദയ (17) എന്നിവരാണ് പരിക്കേറ്റ് കാട്ടാക്കട സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കള്ളിക്കാട് -കുറ്റിച്ചല്‍ റോഡില്‍ തേവന്‍കോടിനു സമീപം ശനി രാവിലെയാണ് ആക്രമണം. മകളുമൊത്ത് സ്‌കൂട്ടറില്‍ പോകവെ കാട്ടുപന്നി ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാട്ടുപന്നി റോഡില്‍ കിടന്ന ഇവരെ കുത്തി പരിക്കേല്‍പ്പിച്ചു. നിലവിളികേട്ട് നാട്ടുകാരെത്തിയപ്പോഴാണ് പന്നികള്‍ സ്ഥലംവിട്ടത്. ഇവരുടെ മുഖത്തും ശരീരത്തിലും പരിക്കുണ്ട്.