പോത്തൻകോട്- മംഗലപുരം റോഡിന്റെ അറ്റകുറ്റ പണികൾക്ക് 36.5 ലക്ഷം രൂപ അനുവദിച്ചു

eiYF1NX9271

 

പഴകുറ്റി-മംഗലപുരം റോഡിൽ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള പിഡബ്ല്യുഡി റോഡിൻ്റെ പാച്ച് വർക്കിനായി 36.5 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഈ റോഡ് കെ ആർ എഫ് ബി ഏറ്റെടുത്ത് മൂന്ന് റീച്ചുകളാക്കി നിർമ്മാണ പ്രവർത്തനം പുരോഗമിച്ചു വരികയാണ്.പഴകുറ്റി മുതൽ മുക്കം പാലമൂട് വരെയുള്ള ഒന്നാമത്തെ റീച്ച് റോഡിൽ നിർമ്മാണം നടന്നുവരികയാണ്. ഈ റോഡിൽ മൂന്നാമത്തെ റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഭാഗമാണ് രണ്ടാമതായി നിർമ്മാണം നടത്തുന്നത് .ഒന്നാമത്തെ റീച്ചിന്റെ സർവ്വേ നടപടികൾ അന്തിമഘട്ടത്തിലാണ്. ആയത് പൂർത്തിയാകുന്ന മുറയ്ക്ക് മൂന്നാമത്തെ റീച്ചിലെ സർവെ നടപടികൾ ആരംഭിക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!