Search
Close this search box.

ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കൊല്ലത്ത് എത്തിച്ച ശേഷം റോഡിലൂടെ മണനാക്കിൽ എത്തി, ഒരു കോടി വിലമതിക്കുന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്, പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടും

eiHBYGL82642

കടയ്ക്കാവൂർ : മാരക ലഹരി മരുന്നുകൾ പലവിധത്തിലാണ് നമ്മുടെ നാട്ടിലേക്ക് എത്തുന്നത്. പ്രായഭേദമന്യേ ആൺ പെൺ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഇത്തരം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നതാണ് മലയാളികളെ അത്ഭുതപ്പെടുത്തുന്നത്. പോലീസും എക്സൈസും ഡാൻസഫ് ടീമും വിവിധ വകുപ്പുകളും ചേർന്നു ലഹരിക്ക് പൂട്ട് ഇടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയിലാണ് പല സംഘങ്ങളും പിടിയിലാകുന്നത്. ഇപ്പോൾ ലഹരി ഉപയോഗത്തിന് അറുതി വരുത്താൻ നടപ്പിലാക്കിയ പുതിയ പദ്ധതി ‘യോദ്ധാവ് ‘ വളരെ ശക്തമായ നിലയിൽ പ്രവർത്തിച്ചു വരികയാണ്. മയക്കുമരുന്ന് കച്ചവടത്തെയും അത് കടത്തുന്നവരെയും അത് ഉപയോഗിക്കുന്നവരെയും കുറിച്ച് പൊതുജനങ്ങൾക്ക് രഹസ്യമായി വിവരം നൽകാൻ കഴിയുന്ന പോലീസിന്റെ പുതിയ പദ്ധതിയാണ് യോദ്ധാവ്. ഇതിനോടകം തന്നെ നിരവധി പേരാണ് സംസ്ഥാനതൊട്ടാകെ പിടിയിലായത്. ഇന്ന് മണനാക്കിൽ രണ്ടു പേർ പിടിയിലായതും യോദ്ധാവിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിലാണ്.

കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ പരിധിയായ മണനാക്കിൽ കടയ്ക്കാവൂർ പോലീസും , റൂറൽ ഡാൻസാഫ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 310 ഗ്രാം എം.ഡി.എം.എ യൂമായി രണ്ട് പേരെ അറസ്റ്റ് ചെയ്തത്.നിരവധി നർക്കോട്ടിക്ക് , ക്രിമിനൽ കേസ്സുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് ( 42) , വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ ( 29 ) എന്നിവരാണ് പിടിയിലായത്. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്നും പിടികൂടിയത്. ബാംഗ്ലൂരിൽ നിന്ന് ട്രെയിനിലാണ് നിഷാൻ മയക്കുമരുന്ന് കൊല്ലത്ത് എത്തിച്ചത്. തുടർന്ന് അവിടുന്ന് പ്രതികൾ റോഡ് മാർഗ്ഗം
മണനാക്കിലേക്ക് വരികയായിരുന്നു.

ഒരു കൊലപാതക കേസിലും മൂന്ന് എൻഡിപിഎസ് കേസിലും, എക്സ്പ്ലോസീവ് ആക്ട് കേസും ഉൾപ്പെടെ 11 കേസുകളിലും ഉൾപ്പെട്ട ഒരു സ്ഥിരം കുറ്റവാളിയാണ് ശബരീനാഥ്. കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുമ്പോൾ എൽഎൽബി കോഴ്സിന് ചേർന്ന ശബരീനാഥ് ബിരുദം പൂർത്തിയാക്കുകയോ അഭിഭാഷകനായി ചേരുകയോ ചെയ്തിട്ടില്ല. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് മുന്നിൽ ശബരീനാഥ് വക്കീലാണെന്ന് നടിച്ച് കബളിപ്പിക്കുന്നത് പതിവാണ് സ്ത്രീകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസവും ജോലിയും ഉള്ളവരാണ് ഇയാളുടെ കെണിയിൽ കുടുങ്ങിയവരിൽ പലരും. നാല് ക്രിമിനൽ കേസുകളിലെ പ്രതിയാണ് നിഷാൻ.

പ്രതികൾക്കെതിരെ കാപ്പ ആക്ട്, ഗുണ്ട ആക്ട്, പിഐടിഎൻഡിപിഎസ് ആക്ട് എന്നിവ പ്രകാരം കരുതൽ തടങ്കലിൽ വെയ്ക്കാനും എൻഡിപിഎസ് ആക്ട് പ്രകാരം പ്രതികൾ അനധികൃതമായി സമ്പാദിച്ച സ്വത്ത് വകകൾ മരവിപ്പിക്കുന്നതിനും കണ്ടുകെട്ടുന്നതിനും നടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കേരളാ പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ്പാ .ഡി ഐ.പി.എസ്സ് ന്റെ നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് റൂറൽ പോലീസ് ചെയ്ത് വരുന്നത്.

തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.റ്റി.രാസിത് , വർക്കല ഡി.വൈ.എസ്.പി നിയാസ്സ് .വൈ ,കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ അജേഷ് , സബ്ബ് ഇൻസ്പെക്ടർ ദിപു , സി.പി.ഒ മാരായ സിയാദ് , ജ്യോതിഷ് ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ , ബിജു.എ.എച്ച് അസി: സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ ഡാൻസാഫ് ടീം അംഗങ്ങളായ അനൂപ് , സുനിൽരാജ് ,ഷിജു ,വിനീഷ് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!