Search
Close this search box.

ലഹരിയോട് വിട: ലഹരി വിമുക്ത കേരളം അധ്യാപക പരിശീലന പരിപാടി

കിളിമാനൂർ : കിളിമാനൂർ ബി ആർ സി പരിധിയിലെ അധ്യാപകർക്കായി ലഹരി വിമുക്ത കേരളം അദ്ധ്യാപക പരിവർത്തന പരിപാടി സംഘടിപ്പിച്ചു.ബി ആർ സി കിളിമാനൂർ, ജി വി വി എൽ പി എസ് കിളിമാനൂർ, ആർ ആർ വി ബി വി എച്ച് എസ് എസ് കിളിമാനൂർ എന്നീ മൂന്ന് കേന്ദ്രങ്ങളിലായി സബ് ജില്ലയിലെ എൽ പി മുതൽ ഹയർ സെക്കൻ്ററി തലം വരെയുളള സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് മേഖലയിലെ എല്ലാ അദ്ധ്യാപകർക്കും പരിശീലനം നൽകി. 26 മുതൽ 29 വരെ നടന്ന പരിശീലന പരിപാടിയിൽ 1252 അധ്യാപകർ പങ്കെടുത്തു. കുട്ടികൾ ,രക്ഷിതാക്കൾ, പൊതു സമൂഹം തുടങ്ങി സമൂഹത്തിൻ്റെ വിവിധ ധാരയിൽ പ്രവർത്തിക്കുന്നവർക്ക് ലഹരി വിമുക്ത സമൂഹം രൂപീകരിക്കുന്നതിനും ലഹരി വിമുക്ത സന്ദേശങ്ങൾ വ്യാപിപ്പിക്കുന്നതിനും വേണ്ടിയുള്ള പ്രചരണ പരിപാടിയുടെ തുടക്കമായിട്ടാണ് അദ്ധ്യാപകർക്ക് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചത്. അഭികാമ്യമായ ആരോഗ്യ ശീലങ്ങൾ പരിചയപ്പെടുത്തൽ,ആരോഗ്യ ശീലങ്ങൾ കുട്ടികളിൽ വളരുന്നതിനാവശ്യമായ ഗാർഹിക അന്തരീക്ഷത്തെ കുറിച്ച് സംവദിക്കൽ, സവിശേഷ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾനാം ഒറ്റയ്ക്കല്ല ഒന്നിച്ചാണ് എന്ന ധാരണ വികസിപ്പിക്കൽ തുടങ്ങി ഒട്ടേറെ ലക്ഷ്യങ്ങളിലൂന്നിയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ രണ്ടിന് പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ തലത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.ബിപിസി സാബുവി ആർ,ഡയറ്റ് ലക്ചറർ ഡോ വി സുലഭ, കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ വിജിത് കെ നായർ ,എക്സൈസ് ഇൻസ്പെക്ടർ ആർ മോഹൻ കുമാർ,സിവിൽ എക്സൈസ് ഓഫീസർ ആർ. ചന്തു,വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ ആനന്ദ് ജി വിവിധ സ്കൂളുകളിൽ നിന്നുള്ള അദ്ധ്യാപകർ, ബി ആർ.സി പ്രതിനിധികൾ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!