തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഗാന്ധി ദര്‍ശന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷങ്ങള്‍ നടന്നു. സ്കൂളിന്‍റെ മുന്നിലുള്ള ഗാന്ധി പ്രതിമയില്‍ പ്രിന്‍സിപ്പാള്‍ ജസിജലാല്‍ ഹാരാര്‍പ്പണം നടത്തി.തുടര്‍ന്ന് പി.റ്റി.എ പ്രസിഡന്‍റ് നസീര്‍ .ഇ യുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ തോന്നയ്ക്കല്‍ രവി മണ്‍ചെരാത് തെളിയിക്കുകയും ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്തു.എസ്.എം.സി ചെയര്‍മാന്‍ തോന്നയ്ക്കല്‍ രാജേന്ദ്രന്‍,എച്ച്.എം സുജിത്ത്.എസ്,സ്റ്റാഫ് സെക്രട്ടറി സന്തോഷ് തോന്നയ്ക്കല്‍,ഗാന്ധി ദര്‍ശന്‍ ക്ലബ്ബ് കണ്‍വീനര്‍ ആശ.എസ്,കുമാരി ശ്രദ്ധ നായര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധി ദര്‍ശന്‍ ക്ലബ് നിര്‍മ്മിച്ച ലോഷന്‍ വിറ്റ് വരവ് സ്കൂള്‍ ചികിത്സാ ഫണ്ടിലേക്ക് ഷാന്‍റ്റി ടീച്ചറില്‍ നിന്നും പ്രധാന അധ്യാപകന്‍ സുജിത്ത് സ്വീകരിച്ചു.പി.റ്റി.എ, എസ്.എം.സി.അംഗങ്ങള്‍, എന്‍.എസ്.എസ്, എസ്.പി.സി, എന്‍.സി.സി,ലിറ്റില്‍ കൈറ്റ്സ് കേഡറ്റുകള്‍,അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് മണ്‍ചിരാതുകള്‍ തെളിയിച്ചു.തുടര്‍ന്ന് കേഡറ്റുകളുടെ നേതൃത്വത്തില്‍ സ്കൂള്‍ ശുചീകരണവും നടന്നു