Search
Close this search box.

കടയ്ക്കാവൂരിൽ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ

eiL7YPT74440

കടയ്ക്കാവൂർ :കടയ്ക്കാവൂരിൽ ലഹരി കടത്ത് സംഘത്തിലെ മുഖ്യപ്രതികൾ അറസ്റ്റിൽ. വട്ടിയൂർക്കാവ് കല്ലുമല പരുത്തിവള ആഞ്ജനേയം വീട്ടിൽ വിഷ്ണുപ്രസാദ്(28), മേനംകുളം തുമ്പ പള്ളിത്തുറ ആറാട്ടുവഴി പാലത്തിനു സമീപം പീറ്റർ ഹൗസിൽ ഡൊമിനിക് പീറ്റർ (26)എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 28നു കടയ്ക്കാവൂർ മണനാക്കിൽ ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി പിടിച്ച കേസിലെ സൂത്രധാരകരും ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതികളുമാണ് അറസ്റ്റിലായത്. സംഭവ ദിവസം സ്കൂട്ടറിൽ മയക്കുമരുന്നുമായി വന്ന ശബരീനാഥ് ,നിഷാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ്. വി, എസ്ഐ മാരായ ദിപു എസ് എസ്, മാഹിൻ, എസ്.സി.പി.ഒമാരായ ജ്യോതിഷ് കുമാർ, ബാലു, സജു സിപിഒമാരായ ഡാനി, അഖില്‍ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാംഗ്ലൂരിൽ നിന്നും എറണാകുളത്തു നിന്നും പ്രതികളെ പിടികൂടിയത്.

കേരളത്തിൽ നിന്നും ബാംഗ്ലൂരിൽ പ്രൊഫഷണൽ കോഴ്സിനും മറ്റും പഠിക്കുന്ന വിദ്യാർത്ഥി വിദ്യാർത്ഥിനികളെ കാരിയർ ആക്കിയും, ഐ ടി ഫീൽഡിൽ ജോലിചെയ്യുന്ന യുവാക്കളെ ലഹരി കടത്തുന്ന സംഘത്തിൽ ഉൾപ്പെടുത്തിയും ആണ് പ്രതികൾ കേരളത്തിൽ വില്പനയ്ക്കായി മയക്കുമരുന്ന് എത്തിക്കുന്നത്. കേസിലെ ഒന്നും രണ്ടും പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് ബാംഗ്ലൂരിലെ ഐടി മേഖലയിൽ ജോലി ചെയ്തുവരുന്ന വിഷ്ണുപ്രസാദിനെ പ്രത്യേക അന്വേഷണസംഘം ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഹരിക്കടത്തിന്റെ മുഖ്യപ്രതിയായ ഡൊമിനിക് പീറ്റർ എറണാകുളത്ത് നിന്നും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു . ഡൊമിനിക് പീറ്ററിന് കഴക്കൂട്ടം, കഠിനംകുളം, ചിറയിൻകീഴ് തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ 15 ഓളം കേസുകൾ മയക്കുമരുന്നുമായി ബന്ധപ്പെട്ട നിലവിലുണ്ട്. നിരവധി തവണ പ്രതി ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും ലഹരി കടത്തുമായി ബന്ധപ്പെട്ട് നിൽക്കുന്നതിനിടയിലാണ് കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണസംഘം വീണ്ടും അറസ്റ്റ് ചെയ്തത്. ഡൊമിനിക് പീറ്ററിന്റെ മുഖ്യ കണ്ണികളായി പ്രവർത്തിക്കുന്നവരെയും സഹായികളായി കേരളത്തിൽ നിന്നുള്ള ഐടി മേഖലയിൽ പ്രവർത്തിക്കുന്നവരെയും പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തിവരുന്നു. കേരള പോലീസ് നടപ്പിലാക്കിവരുന്ന യോദ്ധാവിന്റെ ഭാഗമായി ലഹരി വില്പന നടത്തുന്നവരെയും കേന്ദ്രീകരിച്ചും പ്രത്യേകം അന്വേഷണം നടന്നുവരുന്നതായി എസ്എച്ച്ഒ അജേഷ് വി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!