Search
Close this search box.

ഫിഷറീസ് വകുപ്പ് മന്ത്രിയും സംഘവും മുതലപ്പൊഴിയിൽ മിന്നൽ സന്ദർശന നടത്തി.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ഫിഷറീസ് വകുപ്പ് മന്ത്രിയും സംഘവും മിന്നൽ സന്ദർശനം നടത്തി. ഇന്ന് വൈകുന്നേരം നാലര മാണിയോടെയാണ് മുന്നറിയിപ്പില്ലാതെ ഫിഷറീസ് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഉദ്യോഗസ്ഥ സംഘവും അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മിന്നൽ സന്ദർശനം നടത്തിയത്.

മുതലപൊഴിയിൽ സ്ഥിരമായി അപകടങ്ങൾ സംഭവിയ്ക്കുന്ന തുറമുഖ
പ്രദേശങ്ങൾ അദ്ദേഹം നോക്കിക്കണ്ടു. ഉദ്യോഗസ്ഥറരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം തുടർന്ന് മാധ്യമപ്രവർത്തകരോട് സംസാരിച്ചു.

മുതലപ്പൊഴിയുടെ ആശാസ്ത്രീയത പരിഹരിയ്ക്കുവാൻ സർക്കാർ ശ്രമിക്കുകയാണ്, അതിനായ് വിവിധ പഠനങ്ങൾ നടന്നുവരികയാണ് ഒരുമാസത്തിനുള്ളിൽ പഠന റിപ്പോർട്ടുകൾ സർക്കാരിന് ലഭ്യമാകും, തുടർന്ന് വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾകൂടി ചോദിച്ചറിഞ് പദ്ധതി നടപ്പിലാക്കും.

കൂടാതെ താഴമ്പള്ളി പ്രദേശത്തെ തീരഷോഷണം തടയുന്നതിനായി ഒൻപത് ഗ്രോവിങ്ങ്കൾ നിർമ്മിക്കുവാനായി ഫണ്ട്‌ അനുവദിച്ചിട്ടുണ്ട് അതിന്റെ നിർമ്മാണ പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.മുതലപ്പൊഴിയിൽ അപകടങ്ങൾ സംഭവിക്കുന്നത് ഒഴുവാക്കുവാനുള്ള കർമ്മപദ്ധതികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മന്ത്രിയോടൊപ്പം ഹാർബർ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അബ്ദുൾ വാഹിദ്, പഞ്ചായത്ത് അംഗം ഫാത്തിമ ശാക്കിർ എന്നിവർ ഉണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!