നഗരൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കിളിമാനൂർ മുളക്കലത്തുകാവ് ചരുവിള പുത്തെൻവീട്ടിൽ ശ്രീഹരി (26)യെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഭാര്യയും കുട്ടിയുമുള്ള ആളാണ്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച പെൺകുട്ടിയെ കാണാനില്ല എന്ന അമ്മുമ്മയുടെ പരാതിയിൻമേൽ നഗരൂർ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതിനെ തുടർന്നാണ് പീഡനകഥയുടെ ചുരുളഴിയുന്നത്.ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നിർദേശ പ്രകാരം എസ്ഐ സജു എസ്, എഎസ്ഐ താജു, എസ്. സി. പി. ഒമാരായ ജിജു, മഹേഷ്, ധന്യാബാലു, സിപിഒ മാരായ വിനോദ്, പ്രദീപ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
