Search
Close this search box.

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളും അഴിമതിയും ധൂർത്തുമെന്ന് കോൺഗ്രസ്‌

images (1) (4)

കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നടക്കുന്നത് പിൻവാതിൽ നിയമനങ്ങളും, അഴിമതിയും, ധൂർത്തുമെന്ന് കോൺഗ്രസ്‌. യോഗ്യതകൾ കാറ്റിൽ പറത്തിയാണ് വിവിധ തസ്തികകൾ സൃഷ്ട്ടിച്ച് പിൻവാതിൽ നിയമനം നടത്തിയതെന്നും ആരോപണം. കീഴാറ്റിങ്ങൽ പി. എച്ച്.സിയിലും ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നും അഭിമുഖ പരീക്ഷ നടത്തുന്നതിൽ പഞ്ചായത്തംഗവും സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർപേഴ്സനുമായ ബീന രാജീവും അംഗമായിരുന്ന ബോർഡായിരുന്നു നിയമനം നടത്തിയതെന്നും നിയമനത്തെ കുറിച്ച് അക്ഷേപം ഉയർന്ന സാഹചര്യത്തിൽ കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തന്നെ അന്വേഷിക്കാൻ സമിതിയെ രൂപീകരിച്ചിരുന്നുവെന്നും സമിതിയുടെ റിപ്പോർട്ടിൽ ഗുരുതര വീഴ്ച്ചകണ്ടെത്തിയിരുന്നുവെന്നും കോൺഗ്രസ്‌ വാർത്ത കുറിപ്പിൽ അറിയിച്ചു. സംവരണ മാനദണ്ഡങ്ങൾ പാലിക്കാതെയും, കോഴ വാങ്ങിയുമാണ് പാർട്ടിക്കാരെ പാഞ്ചായത്തിൽ തിരുകി കയറ്റുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ് ആരോപിച്ചു .ബീന രാജീവിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ പാർട്ടി തല അനേഷണം നടക്കുന്നതിനിടയിലാണ് ബീന രാജീവിൻ്റെ രാജിയെന്നും ബീന രാജിവ് സി.പി.എം നേതാക്കളുടെ കയ്യിലെ പാവയായി മാറിയിരിക്കുന്നു എന്നും കോൺഗ്രസ് ആരോപിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!