Search
Close this search box.

നിരവധി മോഷണ കേസുകളിലെ പ്രതി ബൈക്ക് മോഷണ കേസിൽ അറസ്റ്റിൽ

eiHUYOI58897

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം കാട്ടുംപുറ ഭാഗത്തുനിന്നു. ബൈക്ക് മോഷണം ചെയ്തുകൊണ്ട് പോയ കേസിലെ പ്രതിയായ ചിതറ സ്വദേശിയായ സഞ്ജുവിനെയാണ് കിളിമാനൂർ പോലീസ് പിടികൂടിയത്. മുൻപും നിരവധി മോഷണ കേസുകളിലെ പ്രതിയായിരുന്ന സഞ്ജു സ്വദേശിയായ സുബിൻ എന്ന വ്യക്തിയുടെ ഹീറോ ഹോണ്ട പാഷൻ ബൈക്ക് രാത്രി മോഷണം ചെയ്തെടുത്തു കൊണ്ട് പോവുകയായിരുന്നു. സുബിൻ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ച് വരവേ മോഷണം ചെയ്തെടുത്ത ബൈക്കുമായി പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ചെക്കിങ്ങിനിടയിൽ കൃത്യമായ രേഖകൾ ഇല്ലാതെ പിടിക്കപ്പെടുകയായിരുന്നു. തുടർന്ന് കിളിമാനൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളയായി മനസ്സിലാക്കി പ്രതിയെ കിളിമാനൂർ പോലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിക്കപ്പെട്ട സഞ്ജു എന്ന് പോലീസ് പറഞ്ഞു. മുമ്പ് നടന്നിട്ടുള്ള വാഹന മോഷണ കേസുകളിൽ പ്രതിക്ക് പങ്കുണ്ടോ എന്നുള്ള കാര്യം അന്വേഷിച്ചു വരികയാണെന്ന് കിളിമാനൂർ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ എസ് സനൂജ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!