കേരള സർക്കാർ ലഹരി വിരുദ്ധ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇളമാട് ഗവൺമെൻറ് ഐടിഐയിൽ രക്ഷകർത്താക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. പ്രിൻസിപ്പാൾ സജിത.പി യുടെ അദ്ധ്യക്ഷതയിൽ നടന്ന ബോധവത്കരണ ക്ലാസിന് എക്സൈസ് വനിതാ സിവിൽ ഓഫീസർ രോഹിണി നേതൃത്വം നൽകി. ഗ്രൂപ്പ് ഇൻസ്ട്രക്ടർ ഹരികൃഷ്ണൻ.എൻ സ്വാഗതവും സീനിയർ ഇൻസ്ട്രക്ടർ സുദേവ് കൃതജ്ഞതയും രേഖപ്പെടുത്തി. സന്തോഷ് കുമാർ, പ്രവീൺ രാജ്, മണിലാൽ, നിതിൻ മോഹൻ, ബിനുരാജ്, അതുൽ രാജ്, സാബു, സിബിൻ, മുരുകൻ എന്നിവരും ട്രെയിനീസും അവരുടെ രക്ഷകർത്താക്കളും പങ്കെടുത്തു.