ചുള്ളിമാനൂർ :നെടുമങ്ങാട് ചുള്ളിമാനൂരിൽ കാർ ബൈക്കിൽ തട്ടിയ നിർത്താതെ പോയെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാർ പിന്തുടർന്ന് എത്തി കാർ യാത്രികരെ ആക്രമിച്ചു. ജൂൺ 9ന് വൈകുന്നേരം 7മണിയോടെയാണ് സംഭവം. പൊൻമുടിയിൽ നിന്നും വന്ന കാർ ബൈക്കിൽ തട്ടി നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്ന് എത്തിയ ബൈക്ക് യാത്രക്കാരൻ ചുള്ളിമാനൂർ വച്ച് കാറുകാരെ തടഞ്ഞു. കാറിലുണ്ടായിരുന്നവരുമായി വാക്കു തർക്കത്തിനിടെ സംഘർഷമായി. പിടിച്ചു മാറ്റാൻ പോയ ചുള്ളിമാനൂർ സ്വദേശിക്കും പരിക്കേറ്റു. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് എത്തി പ്രതികളെ പിടികൂടി .
സിസിടീവി ദൃശ്യം :
https://www.facebook.com/153460668635196/posts/374868493161078/