തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു . മംഗലപുരം : തോന്നയ്ക്കല്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. സ്കൂളിനെ വലയം ചെയ്ത് കൊണ്ടുള്ള ചങ്ങലയില്‍ മുഴുവന്‍ കുട്ടികളും അധ്യാപകരും പി.റ്റി.എ,എസ്.എം.സി അംഗങ്ങളും,രക്ഷിതാക്കളും കച്ചവടക്കാരും പങ്കാളികളായി.പി.റ്റി.എ പ്രസിഡന്റ് നസീര്‍ .ഇ,എസ്.എം.സി ചെയര്മാന് തോന്നയ്ക്കല്‍ രാജേന്ദ്രന്,പ്രിന്‍സിപ്പാള്‍ ജസിജലാല്‍,എച്ച്.എം സുജിത്ത്.എസ് പി.റ്റി.എ.വൈസ് പ്രസിഡന്റ് ജയകുമാര്‍.ജി,സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.(പടം.തോന്നയ്ക്കല്‍ സ്കൂളില്‍ നടന്ന ലഹരി വിരുദ്ധ മനുഷ്യചങ്ങല )
