കിളിമാനൂർ ഇരട്ടച്ചിറയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം.

eiT1GBL94980

കിളിമാനൂർ : കിളിമാനൂർ ഇരട്ടച്ചിറയിൽ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്ത്‌ നിന്ന് കോട്ടയം ഭാഗത്തേക്ക്‌ പോയ കാറും കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേക്ക്‌ പോയ സ്വകാര്യ ബസ്സുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന കോട്ടയം സ്വദേശികളായ അനന്ദു, മഹേഷ്‌ എന്നിവർക്കും ബസ്സിൽ ഉണ്ടായിരുന്ന ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും ബസ്സിന്റെയും മുൻഭാഗം ഭാഗികമായും തകർന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!