വർക്കലയിൽ 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ

eiE747522220

വർക്കല: വർക്കല വെട്ടൂരിൽ 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. താഴെവെട്ടൂർ മുഴങ്ങിൽ വീട്ടിൽ അഭിലാഷിനെ (43)യാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്. കടയിൽ സാധനം വാങ്ങാൻ പോയ കുട്ടിയെ ആളില്ലാത്ത സമയം നോക്കി ഇടവഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. പീഡനത്തിന് വിധേയനായി ഭയപ്പെട്ട കുട്ടിയുടെ സ്വഭാവത്തിൽ ഉണ്ടായ വ്യത്യാസം മനസ്സിലാക്കി വിവരം ചോദിച്ചറിഞ്ഞ രക്ഷകർത്താക്കളാണ് പോലീസിൽ പരാതി നൽകിയത്. സമാനമായ കുറ്റകൃത്യങ്ങൾ പ്രതി മുമ്പും ചെയ്തിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരുന്നതായി വർക്കല എസ്എച്ച് ഒ എസ് സനോജ് അറിയിച്ചു .

വർക്കല ഡിവൈഎസ്പി പി നിയാസിന്റെ നിർദ്ദേശാനുസരണം വർക്കല എസ്.എച്ച്.ഒ സനോജ് എസ്, സബ് ഇൻസ്പെക്ടർമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ്, ഗ്രേഡ് എസ് ഐ ജയരാജ്,എ എസ് ഐ ഫ്രാങ്ക്ലിൻ, എസ് സിപിഒ മാരായ സുധീർ, ഷിജു,ഷൈജു എന്നിവർ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!