കിളിമാനൂർ :കിളിമാനൂരിൽ സൗഹൃദം നടിച്ച് സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ..
വാമനപുരം കുറ്റം കൈലാസംകുന്നത്ത് കുന്നുവിള വീട്ടിൽ രഞ്ജിത്ത് (27) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിന് ശേഷം പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വശീകരിച്ച് തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയും തുടർന്നു ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പയുടെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈഎസ്പി ജി ബിനുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ് എസ്, എസ്. ഐ വിജിത്ത് കെ നായർ, എസ്.സി.പി.ഒമാരായ ബിനു മഹേഷ്, സി.പി. ഒ കിരൺ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.