കല്ലമ്പലം : ദേശീയ പാതയിൽ കടുവയിൽപള്ളിക്ക് സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തു നിന്നും കല്ലമ്പലം ഭാഗത്തേക്ക് പോയ അമേസ് കാറും എതിർ ദിശയിൽ വന്ന ദോസ്ത് പിക്കപ്പ് വാനുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വാൻ മറിഞ്ഞു. കാരക്കോണം സ്വദേശികളായ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. ടൈൽസ് ലോഡിറക്കി തിരിച്ചു പോയ പിക്കപ്പ് വാനിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.