അണ്ടൂർക്കോണം : വെള്ളൂർ മുസ്ലിം ജമാഅത്ത് വലിയുള്ളാഹി കോട്ടുപ്പ 51ആം ഉറൂസിന് പരിസമാപ്തി. പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കി 8 ദിവസത്തോളം നീണ്ടുനിന്ന ഉറൂസ് മുബാറകിന് പള്ളിയിൽ നടന്ന അണ്ട്നേർച്ചകളോടെ സമാപനമായി. സംസ്ഥാനത്തിന്റെ പലഭാഗങ്ങങ്ങളില്‍ നിന്നും പൗരപ്രമുഖരടക്കം പതിനായിരങ്ങളാണ് ഉറൂസിലും ആണ്ടു നേർച്ചയിലും പങ്കെടുത്തത്. മതം മനുഷ്യനെന്മയ്ക്ക് എന്ന ആശയത്തിലാണ് ഉറൂസ് നടത്തിയത്. സൂഫി പാരമ്പര്യമുള്ള ഇവിടെ നാനാജാതി മതസ്ഥർ ഒത്തൊരുമിച്ചാണ് ഉറൂസിന് പങ്കെടുക്കുന്നത്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ഉറൂസ് ചടങ്ങുകളാണ് ഇവിടെ നടക്കുന്നത്.ആണ്ടു നേർച്ച പ്രാർത്ഥനയ്ക്ക് അസ്സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി നേതൃത്വം നൽകി.തുടർന്ന് മുപ്പതിനായിരത്തോളം പേർക്ക് അന്നദാനം നൽകി ഉറൂസിന് കൊടിയിറങ്ങി.