വെമ്പായത്ത് പത്തുവയസ്സുകാരനെ തെരുവുനായ വീടിനുള്ളിൽക്കയറി കടിച്ചു പരിക്കേൽപ്പിച്ചു

eiZPDQI31396

വെമ്പായം: വെമ്പായത്ത് പത്തുവയസ്സുകാരനെ തെരുവുനായ വീടിനുള്ളിൽക്കയറി കടിച്ചു പരിക്കേൽപ്പിച്ചു. വെമ്പായം, വട്ടവിള വാർഡിലെ കുന്നത്തു പഠിപ്പുരവീട്ടിൽ ബാബുവിന്റെയും ആശാദേവിയുടെയും മകൻ പോത്തൻകോട് സെയ്ന്റ് തോമസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ആദിത്യനാണ് തെരുവുനായയുടെ കടിയേറ്റത്.

ശനിയാഴ്ച വൈകുന്നേരം നാലരമണിക്ക്‌ വീടിനുള്ളിലെ വരാന്തയിൽ ഇരിക്കുമ്പോഴാണ് തെരുവുനായ കടിച്ചത്. ഞായറാഴ്ച ഈ തെരുവുനായയെ ചത്തനിലയിൽ കണ്ടെത്തി. വലതുതുടയിൽ കടിയേറ്റ ആദിത്യനെ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സതേടി. നന്നാട്ടുകാവിലും പരിസരപ്രദേശങ്ങളിലും തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്നും വീട്ടിലെ വളർത്തുമൃഗങ്ങളെയും മറ്റും ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!