ആറ്റിങ്ങൽ : ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ പി.എസ്.സി കോച്ചിംഗ് ക്ലാസ്സ് ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. ഇന്ന് മുതൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജിലാണ് ക്ലാസുകൾ ആരംഭിച്ചത്. ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ എസ് കുമാരി അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ, ആറ്റിങ്ങൽ ഗവ കോളേജ് പ്രിൻസിപ്പൽ ഡോ . സുനിൽ എസ് എന്നിവർ സംസാരിച്ചു. ജെഇഒ കൃഷ്ണകുമാർ സി.ബി കൃതജ്ഞത അറിയിച്ചു.