പോത്തൻകോട് ബ്ലോക്ക് പ്രസിഡന്റ് ഗൗൺ അണിഞ്ഞു.

eiZ672E68990

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എ. ഷാനിബ ബീഗം ഇന്ന് വക്കീലായി എൻഡ്റോൾ ചെയ്തു. കെരളത്തിന്റെ നിർഭയയുടെ പ്രോഗ്രാം ഓഫീസറായിരുന്ന ഷാനിബ ബീഗം കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ മംഗലപുരം ഗ്രാമപഞ്ചായത്തിൽ മുരുക്കുംപുഴ ഡിവിഷനിൽ നിന്നാണ് യൂ ഡി എഫ് അംഗമായി വിജയിച്ചു ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയതു. കോണ്ഗ്രസ് ഗ്രൂപ്പ്‌ പ്രശ്നങ്ങളാൽ ബ്ലോക്ക് പഞ്ചായത്ത് ഭരണം അനശ്ചിതാവസ്ഥയിൽ ആയപ്പോൾ എൽ ഡി എഫ് പിന്തുണയുടെ ഷാനിബ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആയി. ഈ അവസരത്തിൽ തന്നെ ഷാനിബ തുരുവനന്തപുരം ലോ അക്കാദമിയിൽ നിന്നും എൽ എൽ ബിയും എൽ എൽ എമ്മും പഠിച്ചു പാസായിരുന്നു. കൂറുമാറി എന്ന് ആരോപിച്ചു കോൺഗ്രസ് ഷാനിബയെ പുറത്താക്കുകയും ഇലക്ഷൻ കമ്മീഷൻ ഷാനിബയെ അയോഗ്യതയാക്കുകയും ചെയ്തിരുന്നു. അതിനു എതിരെ ഷാനിബ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇലക്ഷൻ കമ്മീഷൻ വിധിയെ സ്റ്റേ ചെയ്യുകയും പ്രസിഡന്റ് ആയി തുടരാനും വിധിക്കുകയും ഇപ്പോൾ നിലവിൽ പ്രസിഡന്റ് ആണ് ഷാനിബ. ഹൈക്കോടതിയുടെ വിധിയും വരാൻ ഇരിക്കുന്ന ന്യായവും നിലവിൽ ഉള്ളപ്പോൾ ആണ് ഇന്ന് ഹൈക്കോടതിയിൽ ഷാനിബ വക്കീലായി ഗൗൺ അണിഞ്ഞത്. ബ്ലോക്ക് പ്രസിഡന്റ് ആകുമ്പോൾ സ്വന്തം സഹോദരനും ജനതാദൾ (എസ് ) തിരുവനന്തരം ജില്ലാ മുൻ പ്രസിഡണ്ട്‌ ആയിരുന്ന മംഗലപുരം ഷാഫി മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!